2010 നവംബർ 18, വ്യാഴാഴ്‌ച

അയോദ്ധ്യ


അയോദ്ധ്യ: ശ്രീരാമചന്ദ്രന്‍ വളര്‍ന്നദേശം

അയോധ്യ നഗരത്തിന്റെ പ്രാധാന്യം
..............................

ശക്തിയുടെ സ്വരൂപവും ഉത്തമജീവിതത്തിന്റെ മാര്‍ഗദര്‍ശിയുമായ ശ്രീരാമചന്ദ്രന്‍ വളര്‍ന്നദേശം,.... അയോദ്ധ്യ...... ഒരുകാലത്ത്‌ അഖണ്ഡഭാരതത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന പുണ്യഭൂമി. ഇന്ന്‌ ഈ ഭൂമി ഭാരതജനതയുടെ മനസില്‍ ഒരു തീരാകളങ്കമായും ചോദ്യചിഹ്നമായും നില്‍ക്കുകയാണ്‌. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അഭിമാനത്തിന്‌ കോട്ടമായി നിലകൊള്ളുന്ന പ്രദേശമെന്ന്‌ പത്രമാധ്യമങ്ങളും മനുഷ്യാവകാശസ്‌നേഹികളും വിധിയെഴുതിയിരിക്കുന്ന ഭൂമി,. അയോദ്ധ്യ
..........

ഉത്തര്‍പ്രദേശിലെ സരയൂ നദീതീരത്താണ്‌ അയോദ്ധ്യ സ്ഥിതിചെയ്യുന്നത്‌. ഹിന്ദുക്കളുടെ ആറ്‌ പുണ്യനഗരങ്ങളില്‍ പ്രമുഖമാണ്‌ അയോദ്ധ്യയെന്ന്‌ ബ്രഹ്മാണ്‌ഡപുരാണം പറയുന്നു. മഥുര, ഹരിദ്വാര്‍, കാശി, കാഞ്ചി, ഉജ്ജയ്‌നി എന്നിവയാണ്‌ മറ്റുള്ളവ. ഹിന്ദുക്കള്‍ തങ്ങളുടെ മഹത്തായ നാഗരികതയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും പ്രചോദനമുള്‍ക്കൊള്ളുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂടിയാണ്‌ ഈ പുണ്യനഗരങ്ങള്‍. ഇവിടങ്ങളിലെ സന്ദര്‍ശനം ഹിന്ദുക്കള്‍ക്ക്‌ മോക്ഷം ഉറപ്പ്‌ നല്‍കുന്നുവെന്ന്‌ വിശ്വാസം.