2011 ജൂലൈ 22, വെള്ളിയാഴ്‌ച

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍



അതിഗര്‍വ്വിതനായ ഭാര്‍ഗ്ഗവരാമന്റെ അമിതപ്രഭാവം അടക്കി അയോദ്ധ്യയിലെത്തിയ ശ്രീരാമചന്ദ്രന്റെ ചരിതാമൃതം അയോദ്ധ്യാകാണ്ഡത്തിലൂടെ പൈങ്കിളിപ്പൈതല്‍ പാടിത്തുടങ്ങി.
”എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവന്‍
പങ്കമെല്ലാമകലും പല ജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രന്‍ കഥകള്‍ കേട്ടീടിനാല്‍”
അത്ഭുതചരിതനായ ഭഗവാന്‍ശ്രീരാമന്റെ ചരിത്രം അനശ്വരശാന്തിക്ക് അടിസ്ഥാനമായിട്ടാണ്, അയോദ്ധ്യാകാണ്ഡത്തില്‍ വിവരിക്കപ്പെടുന്നത്. മാനവരാശിയുടെ മനോമണ്ഡലങ്ങളില്‍ സ്ഫുരിച്ചു നില്‍ക്കുന്ന ആ അത്ഭുതചൈതന്യം മനുഷ്യലോകത്തെ പുളകം ചാര്‍ത്തുന്ന ആദര്‍ശമാണ്, സ്വജീവിതത്തിലൂടെ അര്‍പ്പിക്കുന്നത്. മനസ്സിലെ പലജാതിയിലുള്ള പങ്കങ്ങള്‍ അകറ്റുന്ന രീതിയിലാണ് ഈ ഉത്തമപുരുഷന്റെ ചരിത്രം വര്‍ണ്ണിച്ചിരിക്കുന്നത്. പങ്കജനേത്രനായ ഭഗവാന്റെ കഥകള്‍ സങ്കടഹാരിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പൈങ്കിളി കഥ പറയുന്നത്. ക്ഷീരസാഗരകന്യകയുടെ സൗഭാഗ്യസാഗരമായ രാഘവന്‍ അയോദ്ധ്യയില്‍ മാതാപിതാക്കളോടും സഹോദരനോടും കുലഗുരവായ വസിഷ്ഠമഹാമുനിയോടുമൊന്നിച്ച് സസുഖം വസിച്ചു. രാജകീയമായ സന്നാഹങ്ങള്‍ക്ക് കുറവില്ല. പടയും പൗരജനങ്ങളും രാഘവന്റെ വരവേല്പിന് സ്വാഗതമരുളി. ലോകത്തിന് മുഴുവന്‍ ഭഗവാന്റെ നാനാഗുണഗണങ്ങളാല്‍ ശാന്തിയും ധര്‍മ്മനീതിയും ലഭിച്ചു.
ഭവഭഞ്ജനനായ ഭഗവാന്‍ പരമേശ്വരന്‍ ഭദ്രമായ രാമകഥ പാര്‍വ്വതിക്ക് ഉപദേശിക്കവേ, ദേവി ആനന്ദവിവശയായിത്തീര്‍ന്നു. ഭര്‍ത്താവിന്റെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ച് ഭക്ത്യാദരപുരസ്സരം രാമകഥാശ്രവണത്തിലുള്ള അനുഭൂതിയും ആഗ്രഹവും അമിതമാണെന്നറിയിച്ചു. ദേവിയുടെതന്നെ വാക്കുകള്‍ ശ്രദ്ധിക്കാം. ”നക്തഞ്ചരേശ്വരനായ ദശാസ്യന്
മുക്തികൊടുത്തവന്‍തന്റെ ചരിതങ്ങള്‍
നക്തംദിവം ജീവിതാവധി കേള്‍ക്കിലും
തൃപ്തിവരാ മമ വേണ്ടീല മുക്തിയും”
മുക്തിയേക്കാള്‍ ആനന്ദം നല്‍കുന്നതും ദിനരാത്രങ്ങളുടെ കര്‍മ്മഗതിയെ നിയന്ത്രിക്കുന്നതും ആയ രാമചരിതം ജീവിതം മുഴുവന്‍ കേള്‍ക്കുന്നതിന് ദേവിയെ പ്രേരിപ്പിച്ച കാരണങ്ങളുണ്ട്. രൂപസൗന്ദര്യത്തിലും, ഭാവസൗന്ദര്യത്തിലും പുരുഷോത്തമനാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍. രൂപസൗന്ദര്യം കൊണ്ട് നാരീജനമനോമോഹനനും നളിനായതവിലോചനനുമാണ് രാമന്‍. മനോഹരമായ വദനം രൂപസൗന്ദര്യത്തിന്റെ പ്രത്യക്ഷലക്ഷണമാണ്. രാമന്റെ രൂപവും ഭാവവും മനുഷ്യമനസ്സിന്റെ മാദകചിന്തകള്‍ക്കും മലിനവികാരങ്ങള്‍ക്കും മാന്ദ്യം വരുത്തുവാന്‍ പര്യാപ്തമാണ്. ഇന്ദ്രനീലക്കല്ലിന്റെ നിറത്തെ വെല്ലുന്ന സൗന്ദര്യം രാമന്റെ ശരീരത്തിന് ഉണ്ട്. കരിംകൂവളപ്പൂവിന്റെ ദളങ്ങളെക്കാള്‍ സുന്ദരവും ലോലവുമാണ് ആ നയനങ്ങള്‍. രത്‌നാഭരണവിഭൂഷിതനായി അദ്ദേഹം രത്‌നസിംഹാസനത്തില്‍ ശോഭിക്കുന്നു. രൂപത്തിലും, സൗന്ദര്യത്തിലും ചന്ദ്രക്കലപോലെ ശോഭിച്ചിരുന്ന നെറ്റിത്തടത്തില്‍ മനോഹരമായിച്ചേര്‍ത്തെഴുതിയ ചന്ദനച്ചാറ്, അരുണാര്‍ക്കപ്രഭമായ കൗസ്തുഭത്തോടുകൂടിയ കഴുത്ത് ഇങ്ങനെ സുന്ദരകളേബരനായ രാമചന്ദ്രന്റെ രൂപസൗന്ദര്യം ചന്ദ്രമുഖിയായ സീതാദേവിയോടുകൂടി സുകൃതജനമനോഹാരിയായിത്തീര്‍ന്നു. ദേവര്‍ഷിയായ നാരദനാല്‍ ഭഗവാന്‍ സേവിക്കപ്പെടുന്നു. ബ്രഹ്മാവിന് പ്രിയങ്കരനുമാണ് രാമന്‍. പ്രണവസ്വരൂപനും ശരണാഗതവത്സലനുമായ രാമന്‍ കാരുണ്യവാരിധിയും കാമഫലപ്രദനുമാണ്.
അത്ഭുതപൗരുഷം പരമപുരുഷനായ രാമനിലല്ലാതെ മറ്റാരിലുമില്ല ദേവിയുടെ വാക്കുകളില്‍ രൂപഭാവസൗന്ദര്യങ്ങളുടെ മൂര്‍ത്തീഭാവമായിട്ടാണ് ഭഗവാന്‍ രാമചന്ദ്രനെ വര്‍ണ്ണിച്ചിരിക്കുന്നത്. ഭാവശുദ്ധിയുള്ള രൂപസൗന്ദര്യം പൂജനീയമായി ഭവിക്കാറുണ്ട്. മനുഷ്യമനസ്സിലെ മാലിന്യങ്ങള്‍ കളയുന്നതിന് ഇവ രണ്ടും ഇണങ്ങിച്ചേര്‍ന്നിരിക്കണം. ദൃശ്യപ്രപഞ്ചത്തിലൂടെ കടന്നുപോകുന്നതാണ് സാധാരണമനുഷ്യന്റെ മനസ്സ്. ഉന്നതമായ സങ്കല്പമോ ഭാവമോ സ്വതന്ത്രമായി രൂപീകരിക്കാന്‍ സാധാരണമനുഷ്യന് കഴിയുകയില്ല. സൗന്ദര്യമുള്ള രൂപത്തോട് മനുഷ്യമനസ്സ് എപ്പോഴും അടുക്കും. രൂപം ആകര്‍ഷകമാണെങ്കില്‍ ആസക്തിയും വര്‍ദ്ധിക്കും. കുറ്റങ്ങള്‍ ആരോപിക്കുന്നതിനുള്ള മനോഭാവം കുറഞ്ഞിരിക്കുകയും ചെയ്യും. രൂപത്താല്‍ ആകൃഷ്ടമായ മനസ്സ് സൗന്ദര്യാരാധന ധര്‍മ്മമായി സ്വീകരിക്കും. മറ്റേതിനെക്കാളും പ്രാധാന്യം സുന്ദരതരമായ രൂപത്തിനുണ്ടാകും. മറ്റൊന്നുകൊണ്ടും മായ്ക്കാനാവാത്ത സ്വാധീനതയും ആ രൂപം നേടിയെടുക്കും. ഇങ്ങനെ വളരുന്ന സൗന്ദര്യബോധം മറ്റെല്ലാ ഭോഗവസ്തുക്കളെയും ആ സൗന്ദര്യമൂര്‍ത്തിക്കുവേണ്ടി സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കും. മറ്റേത് നഷ്ടപ്പെട്ടാലും തന്റെ മനസ്സിന്റെ പൂര്‍ണ്ണഭാവമായ സൗന്ദര്യം ആ നഷ്ടങ്ങളെ അപ്രധാനങ്ങളാക്കും. സങ്കടം നിറഞ്ഞ മനസ്സിന് ആ സുന്ദരരൂപം സന്തോഷം നല്‍കും. ഇങ്ങനെ രൂപസൗന്ദര്യം ആരാധിക്കുന്ന മനസ്സിന്റെ അവിഭാജ്യസ്വരൂപമായി മാറും.
എന്നാല്‍ സുന്ദരമായ രൂപംകൊണ്ടു മാത്രം മനസ്സ് തൃപ്തിപ്പെടുകയില്ല. സ്വഭാവസൗന്ദര്യവും രൂപസൗന്ദര്യത്തോടൊത്ത് നില്‍ക്കണം. രാമന്‍ രൂപസൗന്ദര്യത്തിലും ഭാവസൗന്ദര്യത്തിലും അദ്വിതീയനാണ്. ഭാവസൗന്ദര്യം കൊണ്ട് മാറ്റ് വര്‍ദ്ധിക്കുന്ന രൂപസൗന്ദര്യവും രാമനെ സരൂപിയായും അരൂപിയായും ആരാധിക്കുന്നതിന് യോഗ്യനാക്കുന്നു. തത്ത്വദര്‍ശനം കൊണ്ട് വളര്‍ന്ന മനസ്സിനും രൂപസൗന്ദര്യത്തിലൂടെ വളരുന്ന മനസ്സിനും രാമന്‍ ആശാകേന്ദ്രമാണ്. ഭാവാസക്തിയും രൂപാസക്തിയും ഒരുമിച്ചിരിക്കുന്ന രാമസങ്കല്പം അയോദ്ധ്യാകാണ്ഡത്തിലെ ശ്രീരാമന് ചിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നു

2010 നവംബർ 18, വ്യാഴാഴ്‌ച

അയോദ്ധ്യ


അയോദ്ധ്യ: ശ്രീരാമചന്ദ്രന്‍ വളര്‍ന്നദേശം

അയോധ്യ നഗരത്തിന്റെ പ്രാധാന്യം
..............................

ശക്തിയുടെ സ്വരൂപവും ഉത്തമജീവിതത്തിന്റെ മാര്‍ഗദര്‍ശിയുമായ ശ്രീരാമചന്ദ്രന്‍ വളര്‍ന്നദേശം,.... അയോദ്ധ്യ...... ഒരുകാലത്ത്‌ അഖണ്ഡഭാരതത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന പുണ്യഭൂമി. ഇന്ന്‌ ഈ ഭൂമി ഭാരതജനതയുടെ മനസില്‍ ഒരു തീരാകളങ്കമായും ചോദ്യചിഹ്നമായും നില്‍ക്കുകയാണ്‌. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അഭിമാനത്തിന്‌ കോട്ടമായി നിലകൊള്ളുന്ന പ്രദേശമെന്ന്‌ പത്രമാധ്യമങ്ങളും മനുഷ്യാവകാശസ്‌നേഹികളും വിധിയെഴുതിയിരിക്കുന്ന ഭൂമി,. അയോദ്ധ്യ
..........

ഉത്തര്‍പ്രദേശിലെ സരയൂ നദീതീരത്താണ്‌ അയോദ്ധ്യ സ്ഥിതിചെയ്യുന്നത്‌. ഹിന്ദുക്കളുടെ ആറ്‌ പുണ്യനഗരങ്ങളില്‍ പ്രമുഖമാണ്‌ അയോദ്ധ്യയെന്ന്‌ ബ്രഹ്മാണ്‌ഡപുരാണം പറയുന്നു. മഥുര, ഹരിദ്വാര്‍, കാശി, കാഞ്ചി, ഉജ്ജയ്‌നി എന്നിവയാണ്‌ മറ്റുള്ളവ. ഹിന്ദുക്കള്‍ തങ്ങളുടെ മഹത്തായ നാഗരികതയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും പ്രചോദനമുള്‍ക്കൊള്ളുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂടിയാണ്‌ ഈ പുണ്യനഗരങ്ങള്‍. ഇവിടങ്ങളിലെ സന്ദര്‍ശനം ഹിന്ദുക്കള്‍ക്ക്‌ മോക്ഷം ഉറപ്പ്‌ നല്‍കുന്നുവെന്ന്‌ വിശ്വാസം.

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

ആർ.എസ്സ്‌.എസ്സ്‌. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം (ഹിന്ദി: राष्ट्रीय स्वयंसेवक संघ, ആംഗലേയം: National Volunteers' Union), വിവാദപരമായ നിലപാടുകളുള്ള ഒരു വലതുപക്ഷ ഹൈന്ദവ സംഘടനയാണ്‌[1][2]1925ൽ നാഗ്പൂരിലാണ്‌ ആർ.എസ്സ്‌.എസ്സ്‌ സ്ഥാപിക്കപ്പെട്ടത്‌. കേശവ ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ്‌ ആർ.എസ്സ്‌.എസ്സിന്റെ സ്ഥാപകൻ. ഭാരതമൊട്ടുക്ക്‌ പ്രവർത്തിക്കുന്ന ആർ.എസ്സ്‌.എസ്സ്‌, ഹിന്ദു സ്വയം സേവക സംഘം എന്ന പേരിൽ വിദേശത്തും പ്രവർത്തിക്കുന്നു. ഭാരതത്തിന്റെ ആത്മീയ,ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. മുഖ്യ ലക്‌ഷ്യം, 'വസുധൈവ കുടുംബകം' അല്ലെങ്കിൽ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഇന്ത്യയെ, മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുന്ന രീതിയിൽ, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ്. എന്നാൽ അതിനു മുൻപേ ഉള്ള ലക്‌ഷ്യം, സാമൂഹിക പരിവർത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ്. ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്കാരിക ദേശീയതയും(Cultural nationalism) ഇന്റഗ്രൽ ഹ്യുമാനിസവുമാണ്‌(Integral Humanism). ആർ.എസ്സ്‌.എസ്സിന്റെ അഭിപ്രായമനുസരിച്ച്‌ ഒരു ഹിന്ദു എന്നത്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉൾപ്പെടുത്തിയാണ്‌ ഹിന്ദു എന്ന ആർ.എസ്സ്‌.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്‌. ഹൈന്ദവം എന്നത്‌ ഒരു മതമല്ല മറിച്ച്‌ ഒരു ജീവിതരീതിയാണ്‌ എന്ന് ആർ.എസ്സ്‌.എസ്സ്‌ വിശ്വസിക്കുന്നു. ആർ.എസ്സ്‌.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം രാഷ്ട്രത്തെയും അതിന്റെ ജനങ്ങളേയും ദേവീരൂപത്തിൽ(ഭാരതാംബ) കണ്ട്‌ സേവനം ചെയ്യുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക" എന്നതാണ്‌.

ചരിത്രം



1925ൽ നാഗ്പൂരിലാണ്‌ ആർ.എസ്സ്‌.എസ്സ്‌ സ്ഥാപിക്കപ്പെട്ടത്‌. കേശവ് ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ്‌ ആർ.എസ്സ്‌.എസ്സിന്റെ സ്ഥാപകൻ.
മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി സ്വാതന്ത്രസമരത്തിൽ പങ്കെടുത്തിരുന്നു. . നാഗ്പൂരിൽ തിരിചെത്തിയതിനു ശേഷം 1925 ൽ ആർ.എസ്.എസ്സിന്റെ രൂപവത്കരണം വരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു.എന്നാൽ സംഘടനാരൂപവത്കരണത്തിനു ശേഷം ഹെഡ്ഗേവാറും കൂട്ടരും സ്വാതന്ത്രസമരത്തിൽ പങ്കെടുത്തുപോന്നെങ്കിലും ആർ.എസ്സ്‌.എസ്സിനെ അതിൽനിന്നും അകറ്റി നിർത്തി.1931 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ഒരു പ്രക്ഷോഭത്തിൽ ഉൾപ്പെട്ടതിനു രണ്ടാം തവണയും ജയിലിൽ ആയി.
ഭാരത്തിന്റെ സ്വാതന്ത്രവും സംസ്ക്കാരവും സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒന്നിക്കണമെന്ന് ഹെഡ്ഗേവാർ ആഹ്വാനം ചെയ്തു. 1927 ലെ നാഗ്പൂർ കലാപത്തിനു ശേഷമാണ് ആർ.എസ്.എസ്സിന് വൻ പ്രചാരം ലഭിച്ചത്.
1951 ഇൽ 'വിനോഭ ഭാവെ' എന്ന ഗാന്ധിയൻ നേതൃത്വം നൽകിയ ഭൂവിതരണ പരിപാടിയിൽ സ്വയം സേവകർ പങ്കെടുത്തു. ആർ.എസ്സ്‌.എസ്സ്‌ നേതാവ് ഗോൾവാൾക്കർ ഇത്തരം പരിഷ്കരണത്തിനായി ഉല്ഘോഷിക്കുകയും, സഹായിക്കുകയും ചെയ്തു.
1962 ഇന്ത്യ-ചൈന യുദ്ധത്തിൽ ആർ.എസ്സ്‌.എസ്സ്‌, അന്നത്തെ പ്രധാന മന്ത്രി ജവഹർലാൽ നെഹ്രുവിനെ സഹായിക്കുകയും 1963 ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ നെഹ്‌റു ക്ഷണിക്കുകയും ചെയ്തു. അങ്ങനെ, 3000 ആർ.എസ്സ്‌.എസ്സ്‌ പ്രവർത്തകർ (സ്വയം സേവകർ) പരേഡിൽ പങ്കെടുക്കുകയും ചെയ്തു. ഇത് RSS ന്റെ രാജ്യസ്നേഹം ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു.
1975 ഇൽ ഇന്ദിര ഗാന്ധി ഭാരതത്തിൽ നിരോധനാജ്ഞ കൊണ്ടുവന്നപ്പോൾ മറ്റു പല സംഘടനകളെപ്പോലെ ആർ.എസ്സ്‌.എസ്സ്‌ഉം നിരോധിക്കപ്പെട്ടു. എന്നാൽ ഈ നിരോധനത്തിനെ മറികടന്ന് ആയിരക്കണക്കിന് സ്വയം സേവകർ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സത്യാഗ്രഹം നടത്തി. ജനാധിപത്യം തിരിച്ചു കൊണ്ടുവരാൻ ആയി രഹസ്യമായി പ്രവർത്തിച്ചു. അതിനായി മറ്റു ജനാധിപത്യ പാർട്ടികളുമായി അടുത്ത് പ്രവർത്തിച്ചു. ലണ്ടനിലെ 'ദി എകൊനോമിസ്റ്റ്‌' ആർ.എസ്സ്‌.എസ്സിനെ വിശേഷിപ്പിച്ചത്‌ 'ലോകത്തിലെ ഏക ഇടതുപക്ഷമല്ലാത്ത വിപ്ലവ ശക്തി' എന്നാണ്. 1977 ഇൽ നിരോധനാജ്ഞ പിൻവലിച്ചപ്പോൾ ആർ.എസ്സ്‌.എസ്സിന്റെന്റെയും നിരോധനം പിൻവലിച്ചു

കാവി ഭീകരത

‘കാവി ഭീകരത‘ പ്രയോഗത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ആര്‍‌എസ്‌എസ് രംഗത്ത്. ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല എന്ന് ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഭീകരതയ്ക്കും ഹിന്ദുക്കള്‍ക്കും തമ്മില്‍ യോജിച്ചുപോകാന്‍ സാധിക്കില്ല. കാവി ഭീകരത, ഹൈന്ദവ ഭീകരത എന്നീ പ്രയോഗങ്ങള്‍ ഹിന്ദുക്കളുടെ ശക്തി കുറയ്ക്കാനും ന്യൂനപക്ഷ പ്രീണനത്തിനും വേണ്ടിയാണ്.

ഹിന്ദുക്കള്‍ ഉള്‍പ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു സമൂഹത്തെയാകെ കുറ്റപ്പെടുത്തുന്നത് നീതികരിക്കാന്‍ കഴിയില്ല. ഹിന്ദുക്കള്‍ പൊതുവെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാറില്ല എന്നും ഭാഗവത് പറഞ്ഞു.

യുപി‌എ സര്‍ക്കാരിനെ ഭീകരതയെ നേരിടാന്‍ കഴിയാത്തതു കാരണമാണ് ഹിന്ദു ഭീകരത എന്ന വിശേഷണം ഉടലെടുത്തത്. ഇത്തരം പ്രയോഗത്തിലൂടെ സന്ന്യാസിമാരെയും വിശിഷ്ട വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഭാഗവത് കുറ്റപ്പെടുത്തി.

അയോധ്യ രാമജന്മഭൂമിയായതിനാല്‍ അവിടെ രാമക്ഷേത്രം പണിയുന്നത് ഹിന്ദുക്കളുടെ അഭിമാനമാണ്. അലഹബാദ് ഹൈക്കോടതി വിധി ഹിന്ദു-മുസ്ലീം വൈരുദ്ധ്യങ്ങള്‍ കുഴിച്ചുമൂടുന്നതിനും പരസ്പര സഹകരണത്തോടെ കഴിയുന്നതിനും ഉള്ള സുവര്‍ണാവസരമാണ് നല്‍കിയിരിക്കുന്നത്.

കശ്മീര്‍ പ്രശ്നം സങ്കീര്‍ണ്ണവും ഗുരുതരവും ആണ്. ഗില്‍‌ചിത്, ബാള്‍ട്ടിസ്ഥാന്‍ മേഖല പാകിസ്ഥാന്‍ തട്ടിയെടുത്തത് ഇന്ത്യന്‍ പിഴവാണെന്ന് പറഞ്ഞ ഭാഗവത്, ചൈന ഈ പ്രദേശങ്ങളില്‍ സൈനിക വിന്യാസം നടത്താനുള്ള ശ്രമം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടി.

2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഉത്തരേന്ത്യയില്‍ മാത്രമല്ല കേരളത്തിലും താമര വിരിയും എന്ന് കാണിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം



കാലങ്ങളായി നേരിടുന്ന വോട്ട് മറിക്കല് എന്ന ആരോപണത്തിന് തടയിട്ട് ആസൂത്രിതമായ പ്രവര്ത്തനം നടത്തിയതാണ് ബി.ജെ.പിക്ക് ഇക്കുറി തുണയായത്. നിലവിലുണ്ടായിരുന്ന സീറ്റുകള് ഏറെക്കുറെ നിലനിര്ത്താനും പുതിയ സീറ്റുകള് വെട്ടിപ്പിടിക്കാനുംബി.ജെ.പി യ്ക്ക് ആയി . ഒരിടവേളയ്ക്കുശേഷം തലസ്ഥാന നഗരസഭയില് ആറുസീറ്റ് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച് അവര് ചരിത്രമെഴുതുകയും ചെയ്തു. ആറുമാസം മുന്പേ ബി.ജെ.പി. അണിയറ പ്രവര്ത്തനം തുടങ്ങിയിരുന്നു.  സംസ്ഥാന നേതാക്കള് നേരിട്ട് ചുക്കാന് പിടിച്ചു. വോട്ട് മറിക്കല് ആരോപണം മായ്ക്കാന് വേണ്ടി സംസ്ഥാന പ്രസിഡന്റ് തന്നെ തിരഞ്ഞെടുപ്പിന് മുന്പ് രംഗത്ത് വന്നു. സ്വന്തം സ്ഥാനാര്ത്ഥി ഇല്ലാത്തിടങ്ങളില് സ്വതന്ത്രന്മാര്ക്ക് വോട്ട് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.ഇരുമുന്നണികളും പരസ്പരം ഏറ്റുമുട്ടിയപ്പോള് അതിനിടയിലൂടെ പരിക്കില്ലാതെ മുന്നേറാന് ബി.ജെ.പിക്ക് കഴിഞ്ഞത് കലഹമില്ലാത്ത പ്രവര്ത്തനത്തിന്റെ ഫലമായാണ്. പല മുനിസിപ്പാലിറ്റികളിലും ഗ്രാമപ്പഞ്ചായത്തുകളിലും ബി.ജെ.പിയാവും ഭരണം നിര്ണയിക്കുകയെന്ന പ്രത്യേകത കൂടി ഇക്കുറിയുണ്ട്. നെടുമങ്ങാട്, തിരുവല്ല, ഷൊര്ണൂര്, മാവേലിക്കര, ഏലൂര് തുടങ്ങിയ നഗരസഭകള് ആരുഭരിക്കുമെന്ന് ബി.ജെ.പിയാകും തീരുമാനിക്കുക. മുനിസിപ്പാലിറ്റികളില് കഴിഞ്ഞതവണ 73 സീറ്റാണ് ബി. ജെ. പിക്കുണ്ടായിരുന്നത്. ഇക്കുറി 11 സ്വതന്ത്രന്മാരെക്കൂടിച്ചേര്ത്ത് 90 സീറ്റ് നേടാനായെന്ന് ബി.ജെ.പി. അവകാശപ്പെടുന്നു. മുന്നേറാന് ആയത് ബി.ജെ.പിക്ക് മാത്രമാണ്. ബി.ജെ.പിയുടെ വികസന അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇപ്പോഴത്തെ ഫലം.ബി.ജെ.പി നിര്ണായകമായ പല സ്ഥലങ്ങളിലും സി.പി.എമ്മും കോണ്ഗ്രസും ധാരണയില് ഏര്പ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ വെള്ളാറും തൃശ്ശൂരിലെ തേക്കിന്കാട്ടും ഇടതുമുന്നണിക്ക് ലഭിച്ച് വോട്ട് വിലയിരുത്തിയാല് ഇത് വ്യക്തമാണ്.