കാലങ്ങളായി നേരിടുന്ന വോട്ട് മറിക്കല് എന്ന ആരോപണത്തിന് തടയിട്ട് ആസൂത്രിതമായ പ്രവര്ത്തനം നടത്തിയതാണ് ബി.ജെ.പിക്ക് ഇക്കുറി തുണയായത്. നിലവിലുണ്ടായിരുന്ന സീറ്റുകള് ഏറെക്കുറെ നിലനിര്ത്താനും പുതിയ സീറ്റുകള് വെട്ടിപ്പിടിക്കാനുംബി.ജെ.പി യ്ക്ക് ആയി . ഒരിടവേളയ്ക്കുശേഷം തലസ്ഥാന നഗരസഭയില് ആറുസീറ്റ് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച് അവര് ചരിത്രമെഴുതുകയും ചെയ്തു. ആറുമാസം മുന്പേ ബി.ജെ.പി. അണിയറ പ്രവര്ത്തനം തുടങ്ങിയിരുന്നു. സംസ്ഥാന നേതാക്കള് നേരിട്ട് ചുക്കാന് പിടിച്ചു. വോട്ട് മറിക്കല് ആരോപണം മായ്ക്കാന് വേണ്ടി സംസ്ഥാന പ്രസിഡന്റ് തന്നെ തിരഞ്ഞെടുപ്പിന് മുന്പ് രംഗത്ത് വന്നു. സ്വന്തം സ്ഥാനാര്ത്ഥി ഇല്ലാത്തിടങ്ങളില് സ്വതന്ത്രന്മാര്ക്ക് വോട്ട് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.ഇരുമുന്നണികളും പരസ്പരം ഏറ്റുമുട്ടിയപ്പോള് അതിനിടയിലൂടെ പരിക്കില്ലാതെ മുന്നേറാന് ബി.ജെ.പിക്ക് കഴിഞ്ഞത് കലഹമില്ലാത്ത പ്രവര്ത്തനത്തിന്റെ ഫലമായാണ്. പല മുനിസിപ്പാലിറ്റികളിലും ഗ്രാമപ്പഞ്ചായത്തുകളിലും ബി.ജെ.പിയാവും ഭരണം നിര്ണയിക്കുകയെന്ന പ്രത്യേകത കൂടി ഇക്കുറിയുണ്ട്. നെടുമങ്ങാട്, തിരുവല്ല, ഷൊര്ണൂര്, മാവേലിക്കര, ഏലൂര് തുടങ്ങിയ നഗരസഭകള് ആരുഭരിക്കുമെന്ന് ബി.ജെ.പിയാകും തീരുമാനിക്കുക. മുനിസിപ്പാലിറ്റികളില് കഴിഞ്ഞതവണ 73 സീറ്റാണ് ബി. ജെ. പിക്കുണ്ടായിരുന്നത്. ഇക്കുറി 11 സ്വതന്ത്രന്മാരെക്കൂടിച്ചേര്ത്ത് 90 സീറ്റ് നേടാനായെന്ന് ബി.ജെ.പി. അവകാശപ്പെടുന്നു. മുന്നേറാന് ആയത് ബി.ജെ.പിക്ക് മാത്രമാണ്. ബി.ജെ.പിയുടെ വികസന അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇപ്പോഴത്തെ ഫലം.ബി.ജെ.പി നിര്ണായകമായ പല സ്ഥലങ്ങളിലും സി.പി.എമ്മും കോണ്ഗ്രസും ധാരണയില് ഏര്പ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ വെള്ളാറും തൃശ്ശൂരിലെ തേക്കിന്കാട്ടും ഇടതുമുന്നണിക്ക് ലഭിച്ച് വോട്ട് വിലയിരുത്തിയാല് ഇത് വ്യക്തമാണ്.
സഹോദരാ, ഇലക്ഷനില്‍ രണ്ടോ മൂനോ സീറ്റ് കുടുതല്‍ കിടുനതാണോ നമുക്ക് ഇപ്പോള്‍ വേണ്ടത്? അക്ഷരാര്‍ഥത്തില്‍ ഇപ്പോള്‍ ഒരു ഹിന്ദു എന്ന പേരില്‍ സംസാരിക്കാന്‍ ഭയക്കുക ആണ്... നമുക്ക് യാതൊരു സംരക്ഷണവും ഇല്ല. മതം മാറ്റത്തെ കുറിച്ചോ ആഗോള ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചോ നമുക്ക് ഇപ്പോള്‍ സ്വതന്ത്രമായി സംസാരിക്കാന്‍ സാധികുനില്ല. സംസാരിച്ചാല്‍ ഉടന്‍ നമ്മള്‍ സംഖടിത ഇസ്ലാമിക സമൂഹത്തിന്റെ ശത്രുവാകും. ഇസ്ലാമിക ഭീകരതയെ തുറന്നു കാണിക്കാന്‍ സംഘം ഒന്നും ചെയുനില്ല്ല എന്ന പരാതിയാണ് എനികുള്ളത്. മാത്രമല്ല പുതിയ തലമുറയ്ക്ക് സംഘതിനോടുള്ള മമത കുറഞ്ഞ്ജിടില്ലേ? RSS കൂടുതല്‍ ശക്തമായി രംഗത്ത് വരണം. ഒന്നോ രണ്ടോ സീറ്റ് കൂടുതല്‍ കിട്ടാന്‍ ശ്രമിക്കുനതിനു പ്രകാരം... അടിത്തറ നമ്മള്‍ വര്‍ധിപികണം... സംഘം ശക്തി പ്രപികണം... ഇ പറയുന്നത് കേരളത്തെ ഉദ്ദേശിച്ചാണ്
മറുപടിഇല്ലാതാക്കൂ